തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ അക്രമം അഴിച്ചുവിട്ട് കെഎസ്‌യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 08:05 PM | 0 min read

തിരുവനന്തപുരം > കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആക്രമണം അഴിച്ചുവിട്ട് കെഎസ് യു. കൗണ്ടിംഗ് ഹാളിനകത്ത് കെഎസ്‌യു പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. പെൺകുട്ടികൾക്കടക്കം മർദനമേറ്റു.

കെഎസ് യു നേതാവ് ഇടിവളയൂരി പെൺകുട്ടികളെ ഇടിക്കാനെത്തി. വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് കെഎസ് യുവിന്റെ ആക്രമണം.



deshabhimani section

Related News

View More
0 comments
Sort by

Home