തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 10:06 AM | 0 min read

ഇടുക്കി > സംസ്ഥാനത്ത് ആദ്യമായി തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം. തത്തയുടെ ആക്രമണത്തിൽ കൃഷിനാശം നേരിട്ട ഇടുക്കി ജില്ലയിലെ മാവടി, ചീനിപാറ, കുഴിക്കൊമ്പ് കാമാക്ഷി വിലാസം മേഖലകളിലാണ് കൃഷി വകുപ്പ് സ്പെഷ്യൽ ടീം എത്തുന്നത്. ഒപ്പം ദേശാടന തത്തകളെ കുറിച്ച് പഠിക്കാൻ വിദഗ്ധസംഘവും എത്തും.

കഴിഞ്ഞ ദിവസങ്ങളിലാണ് ദേശാടന തത്തകൾ വ്യാപകമായി മേഖലയിൽ എത്തിയത്. പ്രദേശത്തെ കർഷകരുടെ ഏക്കറുകണക്കിന് ഏലം കൃഷിയിടത്തിൽ പക്ഷികൾ നാശം വിതച്ചു. പരാതികളും നിവേദനങ്ങളും ലഭിച്ചതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി തത്തകളെ തുരത്തുന്നതിന് സ്പെഷ്യൽ ടീമിനെ എത്തിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഈ ആഴ്ച തന്നെ സംഘം മേഖല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home