ജയസൂര്യക്കെതിരായ കേസ് കൂത്താട്ടുകുളത്തേക്ക് മാറ്റി

കൂത്താട്ടുകുളം > ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ജയസൂര്യ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം കൂത്താട്ടുകുളം പൊലീസിന് കൈമാറി.
തൊടുപുഴയിലെ ലൊക്കേഷനിൽവച്ചാണ് സംഭവമെന്ന് നടി മൊഴി നൽകിയിരുന്നു. തുടർന്ന് തൊടുപുഴ പൊലീസ് എഫ്‌ഐആർ എടുത്ത് കഴിഞ്ഞദിവസം ഇടയാർ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ പരിശോധന നടത്തിയിരുന്നു.
പരാതിയിൽ പറയുന്ന പ്രദേശം കൂത്താട്ടുകുളം പൊലീസിന്റെ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസ് കൂത്താട്ടുകുളത്തേക്ക് മാറ്റിയത്. 2013ലാണ് ജയസൂര്യ അഭിനയിച്ച ‘പിഗ്‌മാൻ’ സിനിമയുടെ ചില സീനുകൾ ഇടയാർ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ ചിത്രീകരിച്ചത്.
Related News

0 comments