ഷൊർണൂരിൽ ട്രെയിൻ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 02:26 AM | 0 min read

ഷൊർണൂർ > ആലപ്പുഴയിൽ നിന്ന് വരുന്ന കണ്ണൂർ എക്സിക്യൂട്ടീവ് അരമണിക്കൂർ വൈകിയോടുകയും ഷൊർണൂരിൽ നിന്ന്  നിലമ്പൂരിലേക്കുള്ള രാത്രി 8.10 നുള്ള അവസാന ട്രെയിൻ പുറപ്പെടുകയും ചെയ്തതിനാൽ നിരവധി യാത്രക്കാർ വലഞ്ഞു. ഇതുമൂലം യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു.

യാത്രക്കാരുടെ നിരവധി കാലത്തെ ആവശ്യമാണ് ട്രെയിൻ സമയം പുനപരിശോധിക്കുക എന്നത്. മുൻപും  ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരുന്നു. എട്ടേ പത്തിനുള്ള അവസാന ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പുലർച്ചെ 3.50ന് ഉള്ള  രാജ റാണി എക്സ്പ്രസ് മാത്രമാണ് ആശ്രയം.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ട്രെയിൻ വൈകിയതിനാൽ ദുരിതത്തിലായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home