ചാണ്ടി ഉമ്മൻ മോദിസർക്കാരിന്റെ അഭിഭാഷക പാനലിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 12:06 AM | 0 min read

കൊച്ചി > സംഘപരിവാർ ബന്ധമുള്ളവർക്കുമാത്രം ഇടം ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ കോൺഗ്രസ്‌ എംഎൽഎ ചാണ്ടി ഉമ്മനും. ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ)ക്കുവേണ്ടി എംപാനൽ ചെയ്‌ത അഭിഭാഷകപ്പട്ടികയിലാണ്‌ ചാണ്ടി ഉമ്മനും ഉൾപ്പെട്ടത്‌. 63 അംഗ പാനലിൽ പത്തൊമ്പതാമനാണ്‌ ചാണ്ടി ഉമ്മൻ.
ആദ്യമായാണ് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്. സംഘപരിവാർ ബന്ധമുള്ളവരെമാത്രം ഉൾപ്പെടുത്തിയാണ്‌ ഇതുവരെ കേന്ദ്രസർക്കാർ അഭിഭാഷക പാനലുകൾ തയ്യാറാക്കിയിട്ടുള്ളത്‌. ബിജെപി ബന്ധമില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കാറുമുണ്ട്‌.  
എൻഐഎ, ഇഡി പോലുള്ള കേന്ദ്രാന്വേഷണ ഏജൻസിയുടെ അഭിഭാഷക പാനലിൽനിന്ന്‌ പ്രഗൽഭ അഭിഭാഷകരെ സ്വർണക്കടത്ത്‌ കേസിന്റെ അന്വേഷണാരംഭത്തിൽത്തന്നെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ബിജെപി അനുകൂല അഭിഭാഷക സംഘടനാ നേതാക്കളും ജന്മഭൂമി പത്രത്തിന്റെ നിയമോപദേഷ്‌ടാവുമൊക്കെയാണ്‌ പിന്നീട്‌ ആ പാനലിൽ ഇടം നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home