​ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയ സതീശന് ആർഎസ്എസിനോട്‌ അയിത്തം എന്നുതുടങ്ങി: വി മുരളീധരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:40 PM | 0 min read

തൃശൂർ> ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്ക് തെളിയിച്ചയാളാണ് പ്രതിപക്ഷനേതാവ്‌ വിഡി സതീശനെന്ന്‌ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

ആർഎസ്എസിനെ എന്നു മുതലാണ്‌ സതീശന്‌ അയിത്തമായി തുടങ്ങിയതെന്നും 2013 ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശൻ പങ്കെടുത്തിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയ്ക്ക് പങ്കെടുക്കാതെ ആദ്യം മാറിനിന്നത് കേരളത്തിലെ കോൺഗ്രസ് ആണെന്നും അവരാണ്‌ ആർഎസ്‌എസിനെയും ബിജെപിയെയും ഹിന്ദു സ്നേഹം പഠിപ്പിക്കുന്നതെന്നും വി മുരളീധരന്‍ പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നിലാരാണെന്ന്‌ ജനങ്ങൾക്കറിയാമെന്നും വി മുരളീധരന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home