നടിയോട്‌ ലെെംഗിക താൽപര്യത്തോടെ പെരുമാറിയത് എതിർത്തു ; സിനിമയിൽനിന്ന്‌ വിലക്കിയെന്ന് 
സംവിധായിക സൗമ്യ സദാനന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:24 AM | 0 min read


കൊച്ചി
നടിക്ക് പണം വാഗ്ദാനം ചെയ്ത് ലെെംഗിക ബന്ധത്തിന് നിർബന്ധിച്ചത് എതിർത്തതിന് തന്നെ സിനിമയിൽനിന്ന്‌ വിലക്കിയെന്ന് ‘മാംഗല്യം തന്തുനാനേന’ സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദൻ. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റിക്കുമുന്നിൽ വ്യക്തമാക്കിയ കാര്യങ്ങൾ സമൂഹമാധ്യമ കുറിപ്പിൽ അവർ പങ്കുവച്ചു. ആദ്യമായാണ്‌
ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റിക്കുമുന്നിൽ പറഞ്ഞ കാര്യങ്ങൾ ഒരാൾ വെളിപ്പെടുത്തുന്നത്‌.

സിനിമയിലെ നല്ല ആൺകുട്ടികൾക്കുപോലും മറ്റൊരു മുഖമുണ്ട്‌. താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാന നടനും നിര്‍മാതാവും വിചാരിച്ചു. അവര്‍ക്ക് ഒരു കമേഴ്‌സ്യല്‍ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി, തന്റെ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും സിനിമ എഡിറ്റ് ചെയ്‌തു. പിന്നീട്‌ മറ്റ്‌ പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ല. വനിതാ നിർമാതാക്കളെവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവവും സത്യമാണ്‌.  സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷപാതമുണ്ട്, മാഫിയയുണ്ട്. ഇല്ലെന്ന് ആരെങ്കിലും പറയുന്നെങ്കില്‍ കള്ളമാണത്‌. 2020-ല്‍ സിനിമ വിട്ടു. എന്റെ പുഞ്ചിരി തിരിച്ചുതന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പിൽ സൗമ്യ ദുരനുഭവം പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home