ആരോപണങ്ങള്‍ 
സിപിഐ എമ്മിനെ ബാധിക്കില്ല : ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:13 AM | 0 min read


തിരുവനന്തപുരം
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഐ എമ്മിനെ ബാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. എഡിജിപി സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോ പ്രതിനിധിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

‘‘എഡിജിപി സർക്കാർ ഉദ്യോഗസ്ഥനാണ്. ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌. എന്തിന്‌ കണ്ടു എന്നാണ് അറിയേണ്ടത്. എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യം സിപിഐ എമ്മിനില്ല. വീഴ്ചവരുത്തിയവരോടുള്ള സർക്കാർ നിലപാട് വ്യക്തമാക്കുന്നതാണ് സുജിത്‌ദാസിനെതിരായ നടപടി.  ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രീകൃതനീക്കം നടത്താമെന്നോ സർക്കാരിനെ ഉലയ്ക്കാമെന്നോ ആരും കരുതേണ്ട.

തൃശൂർപൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ച്‌ സർക്കാരിനോട് അന്വേഷിക്കണം. സംഭവത്തിൽ ഗൂഢാലോചനയോ കലാപശ്രമമോ നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം’’–- ടി പി രാമകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home