108 ആംബുലൻസ്‌ 
ജീവനക്കാർ 
പണിമുടക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 04:17 AM | 0 min read

തിരുവനന്തപുരം > 108 ആംബുലൻസിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തി.

ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ നൽകിയ പരാതിയിൽ ഇഎംആർഐ ഗ്രീൻ ഹെൽത്ത് നടപടിയെടുത്തില്ല.
കമ്പനിയുടെ പ്രോഗ്രാം മാനേജരും ഇഎംഇയും പരാതിക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ്‌ ആരോപണം. ഈ ഉദ്യോഗസ്ഥർക്കെതിരെ ജീവനക്കാർ നിരന്തരം പരാതി ഉന്നയിച്ചിട്ടും കമ്പനി ഇവരെയും ഡ്രൈവറെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പറയുന്നു.

പരാതിക്കാരി മാറനല്ലൂർ പൊലീസ്‌ സ്റ്റേഷൻ, വനിതാ കമീഷൻ, ലേബർ ഓഫീസർ, ആരോഗ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു. ഇവരെ തിരുവനന്തപുരത്തുനിന്ന്‌ മാറ്റാനും ശ്രമമുണ്ട്‌.

പരാതിക്കാരിക്ക് തിരുവനന്തപുരത്ത്‌ തന്നെ ജോലി നൽകാത്ത പക്ഷം ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഞ്ചുതെങ്ങ് സുരേന്ദ്രനും സെക്രട്ടറി എസ് സുബിനും അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home