മാമി തിരോധാനം: അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 10:13 PM | 0 min read

കോഴിക്കോട്‌> റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം. അന്വേഷണത്തെ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം കേസ്‌  നൽകിയിരുന്നു. ഇത്‌ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ്‌. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിക്ടറ്റീവ്‌ ഇൻസ്പെക്ടർമാരായ സി എസ് ഷാരോൺ, ആർ രതീഷ് കുമാർ,  പി അഭിലാഷ്, സിബി തോമസ് എന്നിവരും കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും അന്വേഷണ സംഘത്തിലുണ്ട്.

2023 ആഗസ്ത്‌ 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22 ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് മാമി ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട്‌ മാമിയെക്കുറിച്ച്‌ ഒരു വിവരവും കണ്ടെത്താൻഅന്വേഷണസംഘത്തിന് സാധിച്ചില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home