മമ്മൂട്ടിക്ക് ടൂറിസം വകുപ്പിന്റെ പിറന്നാൾ സമ്മാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 05:38 PM | 0 min read

തിരുവനന്തപുരം > മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ചെമ്പിനെ മികച്ച ടൂറിസം ഗ്രാമമാക്കാനുള്ള തീരുമാനവുമായി ടൂറിസം വകുപ്പ്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച അദ്ദേഹം പിറന്നാൾ ആശംസകൾ നേർന്നു.  

'ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്.  പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു' - മന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home