തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 05:18 PM | 0 min read

കൊച്ചി > ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പരമ്പര ആരംഭിക്കാൻ ഡബ്ല്യുസിസി. എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ ഇന്ന് മുതൽ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക- ഡബ്ല്യുസിസി കുറിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home