എഡിജിപിക്കെതിരെ 
അന്വേഷണം ; ഹർജി തള്ളി , ഹർജിക്കാരന്റേത് പ്രശസ്തിക്കുവേണ്ടിയുള്ള നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:29 AM | 0 min read


കൊച്ചി
പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ പ്രത്യേകാന്വേഷണം വേണമെന്ന പൊതുതാൽപ്പര്യഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റേത് അപക്വമായ നടപടിയാണെന്നും പ്രശസ്തിക്കുവേണ്ടിയുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ആക്ടിങ്‌ ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്. അന്വേഷണത്തിനായി സർക്കാർ പ്രത്യേകസംഘം രൂപീകരിച്ച്   നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഗവ. പ്ലീഡർ പി നാരായണൻ അറിയിച്ചു. ഇത് ശരിവച്ച കോടതി, അന്വേഷണം തുടങ്ങുംമുമ്പേ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നത്‌ എങ്ങനെയെന്നും  ഹർജിക്കാരനോട് ആരാഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home