'അടുത്ത 5 വർഷം കൂടി തുടരണം'; ആരിഫ് ഖാനെ പുകഴ്ത്തി തിരുവഞ്ചൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:39 PM | 0 min read

കോട്ടയം > കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു വർഷം കൂടി തുടരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരാമര്‍ശം വാര്‍ത്തയായതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ നിലപാട് ആവര്‍ത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍. അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാന്‍ പറ്റണം. അതിനാൽ തന്നെ അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

'ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്' എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകള്‍.


സംസ്ഥാന സർക്കാരിനെതിരെയുള്ള തുടർച്ചയായ നിലപാടുകളുടെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കേരളത്തിൽ ശക്തമായ വികാരം നിലനിൽക്കെയാണ് തിരുവഞ്ചൂരിൻ്റെ ആശംസ.
 



deshabhimani section

Related News

0 comments
Sort by

Home