അയർലണ്ടിൽ ജോലി വാ​ഗ്ദാനം: യുവതി തട്ടിയത് കോടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 11:58 AM | 0 min read

കൊച്ചി > അയര്‍ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി രണ്ടരക്കോടിയോളം രൂപ തട്ടിയ യുവതി കൊച്ചിയില്‍ അറസ്റ്റില്‍. കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവിനായും പൊലീസ് അന്വേഷണം ആരംഭിച്ചു.

പളളുരുത്തി സ്വദേശിനിയായ അനു ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ടവരടക്കം അമ്പതോളം പേരെ പറ്റിച്ച് അനു പണമുണ്ടാക്കി. അയര്‍ലണ്ടിലേക്ക് ഫാമിലി വിസ വാഗ്ദാനം ചെയ്താണ് അനു പണം തട്ടിയത്. കൊച്ചി സ്വദേശികളായ രണ്ടു പേരില്‍ നിന്ന് മാത്രം 12.25 ലക്ഷം രൂപ തട്ടിയെടുത്തു. ഈ കേസുകളിൽ അനുവിനെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി ഒമ്പതു കേസുകള്‍ അനുവിനെതിരെ നിലവിലുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന നാല്‍പ്പതിലേറെ മലയാളികളില്‍ നിന്ന് അനു പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ജിബിന്‍ ജോബും തട്ടിപ്പില്‍ പങ്കാളിയാണെന്ന് പൊലീസ്ന്റെ നി​ഗമനം. ഇയാളെ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home