Deshabhimani

"പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ" പി വി അൻവറിന്റെ മറുപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 11:12 AM | 0 min read

"കളിതോക്ക്‌" അയച്ച്‌ തന്ന

യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം

"ഒരു കൊട്ട നാരങ്ങ" തിരിച്ച്‌

കൊടുത്ത്‌ വിടുന്നു..

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന്

വെള്ളം കലക്കാൻ ഇരിക്കട്ടേ.

ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞ കടുത്ത മറുപടിയുമായാണ് എംഎൽഎയുടെ പോരാട്ടം.

ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു.

ഇതിനെതിരെ പരിഹാസവുമായി പിന്നാലെ യൂത്ത് ലീഗ് എത്തി. ഒരു കളിത്തോക്ക് അൻവറിന് അയച്ചു നൽകി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കിൽ നേരിട്ടത്. നാരങ്ങ വെള്ളം കലക്കിയിരുന്നോ എന്നു മാത്രമല്ല, പരിമിതികൾ മാത്രമുള്ള എന്ന വിശേഷണവും സ്നേഹംപൂവ്വം ചേർത്തു.

നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

ആ കളി തോക്കിന് ഒരു ചെറുനാരങ്ങാ മാത്രം മതിയായിരുന്നു അംബുക്കാ..

ഒരു കൊട്ട ചെറുനാരങ്ങക്കുള്ള വില ആ കളിതോക്കുണ്ടാക്കിയവന് ഉണ്ടാകുമോ എന്ന് സംശയമാണ്...എന്നാണ് ഒരു കമന്റ്

ആദ്യം മഞ്ഞ നിറത്തിൽ പഴുത്ത നാരങ്ങയുടെ ചിത്രമാണ് പോസ്റ്റിൽ ഉപയോഗിച്ചത്. ഇതിന് പിന്നാലെ

ശ്ശോ പഴുത്ത നാരങ്ങ ആയിപോയല്ലോ സഖാവേ.........ഞമ്മള്ക്ക് പ്രിയം പച്ച നാരങ്ങ എന്ന് കമന്റ് വന്നു. ഇതോടെ പോസ്റ്റിലെ ചിത്രം മാററി പച്ച നാരങ്ങയാക്കി. തൊട്ടി പിന്നാലെ വന്ന കമന്റ് ഇങ്ങനെയാണ്

പച്ച നാരങ്ങ തന്നെ തെരെഞ്ഞെടുത്തത് നന്നായി. സന്തോഷാവട്ടെ. പച്ച കൊടിയോ കാണാൻ ഇല്ല. പച്ച നാരങ്ങ കൊണ്ടെങ്കിലും....

ഇതോടൊപ്പം

നിങ്ങളെ ട്രോൾ ഗ്രൂപ്പിന്റെ ആസ്ഥാന അഡ്മിനായി പ്രഖ്യാപിക്കുന്നു എന്നും ചിലർ പ്രഖ്യാപനം നടത്തി.

 



deshabhimani section

Related News

0 comments
Sort by

Home