സിയാലിന് 1014 കോടി വരുമാനം ; അറ്റാദായം 412.58 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 01:26 AM | 0 min read


നെടുമ്പാശേരി
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‌ (സിയാൽ) 2023–-24 സാമ്പത്തികവർഷം 1014 കോടി രൂപയുടെ വരുമാനം. 412.58 കോടിയാണ് അറ്റാദായം. മുൻ സാമ്പത്തികവർഷം 770.90 കോടിയായിരുന്നു സിയാലിന്റെ മൊത്തവരുമാനം. 2023–-24ൽ വരുമാനം 31.6 ശതമാനം വർധിച്ചു. മുൻവർഷം 267.17 കോടിയായിരുന്നു അറ്റാദായം.

54.4 ശതമാനം വർധനയുണ്ടായി. വരുംവർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ സിയാൽ നടപ്പാക്കുന്നുണ്ട്‌. 560 കോടി ചെലവിൽ അന്താരാഷ്ട്ര ടെർമിനൽ വികസനം, 152 കോടി ചെലവിൽ കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവയാണ് പ്രധാനം. ആഭ്യന്തര ടെർമിനൽ വലിപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് സിയാൽ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home