കൂടുതൽപേർ ദുരനുഭവങ്ങൾ വെളിപ്പെടുത്തും: 
സിമി റോസ്‌ബെൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 01:10 AM | 0 min read


കൊച്ചി
കോൺഗ്രസ്‌ നേതാക്കളിൽനിന്ന്‌ ദുരനുഭവമുണ്ടായവർ തന്നെ വിളിക്കുന്നുണ്ടെന്നും അതിലൊരാൾ ഉടൻ കെപിസിസി പ്രസിഡന്റിന്‌ പരാതി നൽകുമെന്നും സിമി റോസ്‌ബെൽ ജോൺ.

‘‘മൂന്നുപേരുടെ പരാതികൾക്ക്‌ വ്യക്തമായ തെളിവുണ്ട്‌. അത്‌ വരുംദിവസങ്ങളിൽ പുറത്തുവരും. കോൺഗ്രസിൽ സ്‌ത്രീകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞതിന്‌ വിശദീകരണംപോലും ചോദിക്കാതെയാണ്‌ എഐസിസി അംഗമായ എന്നെ പുറത്താക്കിയത്‌.

കോൺഗ്രസിൽനിന്ന്‌ കൂടുതൽപേർ വിളിച്ച്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്‌ പാർടിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ അധികാരവും പണവും ഉപയോഗിച്ച്‌ മാധ്യമങ്ങളെയടക്കം സ്വാധീനിക്കാൻ ശ്രമിക്കുകയാണ്‌. എന്നെ പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ സതീശൻ തയ്യാറാകുന്നില്ല’’–- സിമി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home