കാലാവധി ഇന്നവസാനിക്കും; ഗവർണർ തുടർന്നേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:46 AM | 0 min read


തിരുവനന്തപുരം
ഗവർണർ സ്ഥാനത്ത്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ വ്യാഴാഴ്ച അഞ്ചുവർഷം പൂർത്തിയാക്കി. പുതിയ ഗവർണറെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ ഗവർണർ വരുംവരെ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തുടരും.

നിലവിലുള്ള രീതിയനുസരിച്ച്‌ ഗവർണറുടെ കാലാവധി തീരുംമുമ്പേ പിൻഗാമിയെ നിയമിക്കുന്നതാണ്‌ പതിവ്‌. മുൻ ഗവർണർ ജസ്റ്റിസ്‌ പി സതാശിവം കാലാവധി തികഞ്ഞദിവസം മാറിയിരുന്നു. ഗവർണർ സ്ഥാനത്ത്‌ തുടരാൻ അനുവദിക്കണമെന്ന്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേന്ദ്രസർക്കാരിനോട്‌ അഭ്യർഥിച്ചിട്ടുണ്ട്‌.

തങ്ങളുടെ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിച്ച ഖാനെ തദ്ദേശ തെരഞ്ഞെടുപ്പുവരെ കേരളത്തിൽ നിലനിർത്തണമെന്ന്‌ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്‌. കേന്ദ്രം നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. അഞ്ചുവർഷമാണ്‌ കാലാവധിയെങ്കിലും പുതിയ ഗവർണർ എത്തുംവരെ നിലവിലുള്ളയാൾക്ക്‌ തുടരാം.



deshabhimani section

Related News

View More
0 comments
Sort by

Home