മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 04:32 PM | 0 min read

മലപ്പുറം > മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. പുറങ്ങിൽ സ്വദേശികളായ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പൊന്നാനിക്ക് സമീപം പെരുമ്പടപ്പിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും നിലവിളി ശബദം കേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തി നോക്കുമ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

മൂന്ന് മുറികളിലായി തീ പടർന്നിരുന്നു. ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരെ പൊന്നാനിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  മണികണ്ഠന്റെ മക്കൾ അനന്ദു, നന്ദു എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home