സിനിമയിലെ 
സകല സ്‌ത്രീകളെയും 
അപമാനിക്കുന്നു: ഭാഗ്യലക്ഷ്മി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 01:05 AM | 0 min read


കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നശേഷം സിനിമയിലെ സകല സ്‌ത്രീകളെയും അപമാനിക്കുകയാണെന്ന്‌ ഡബ്ബിങ്‌ ആർട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി. സിനിമയിൽ സ്‌ത്രീകൾ നേരിടുന്ന ബുദ്ധിമുട്ട്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്‌. ചൂഷണത്തെക്കുറിച്ച്‌ ജസ്റ്റിസ്‌ ഹേമ അറിഞ്ഞിരുന്നെങ്കിൽ പൊലീസിന്‌ വിവരം കൈമാറണമായിരുന്നു. സ്‌ത്രീകൾക്കെതിരെ സ്‌ത്രീകളുടെ കൂട്ടായ്‌മ പ്രവർത്തിക്കുന്നു. തനിക്കെതിരെയും സഹപ്രവർത്തകർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച ഹെയർ സ്‌റ്റൈലിസ്റ്റിനെതിരെ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്‌മി മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home