അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി: കെ ടി ജലീൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 06:49 PM | 0 min read

അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കെ ടി ജലീൽ. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചതായും ജലീൽ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന് ശേഷമാണ് ഇക്കാര്യങ്ങള് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം:


മുഖ്യമന്ത്രിയെ വൈകുന്നേരം നാല് മണിക്ക് കണ്ടു. എല്ലാം വിശദമായി സംസാരിച്ചു. അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങൾ അവരുടെ തസ്തികയും ഓഫീസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി താഴെ പറയുന്ന നമ്പറിൽ വാട്സ് അപ്പ് ചെയ്യുക. കൈക്കൂലി ചോദിച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗ്ഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എൻ്റെ കത്തോടുകൂടി കൈമാറും. വാട്സ്അപ്പ് നമ്പർ: 9895073107. ഇടതുപക്ഷം ഹൃദയപക്ഷം.

 



deshabhimani section

Related News

0 comments
Sort by

Home