കേരളത്തിലേത് മികച്ച പൊലീസ് : മന്ത്രി കെ എന്‍ ബാലഗോപാല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 09:25 PM | 0 min read

കോട്ടയം> ഏറ്റവും നന്നായി പെരുമാറുന്ന പൊലീസ് സംവിധാനം നാടിന്റെ മുഖമുദ്രയാണ്. എന്തുവിമര്‍ശനം വന്നാലും സത്യവും ന്യായവും നോക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 മനുഷ്യന് ജീവിത സാഹചര്യമൊരുക്കലാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബദല്‍. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ ഏറ്റവും മികച്ചരീതിയില്‍ തന്നെയാണ്, എന്നാല്‍ വിമര്‍ശനങ്ങളുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കേരളത്തിലായതുകൊണ്ടാണ്. സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ഏറ്റവും സുരക്ഷിതമായും സ്വതന്ത്രമായും കഴിയാനാകുന്ന ഇടമാണിത്. വയനാട് ദുരന്തത്തിലുള്‍പ്പെടെയുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. അതേസമയം തിരുത്തേണ്ട കാര്യങ്ങളുമുണ്ട്. പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണം.  

പൊലീസ് സേനയുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. സംഘടനയുടെ പൊതുവായ കാര്യങ്ങള്‍ ഉന്നയിക്കാനും ആവശ്യങ്ങള്‍ നേടാനും  പക്വതയോടെ പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home