സിനിമയിലെ 28 പേർ മോശമായി പെരുമാറി, അവസരങ്ങൾ നിഷേധിച്ചു: നടി ചാർമിള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 07:33 AM | 0 min read

കൊച്ചി > മലയാള സിനിമ മേഖലയിലുള്ള 28 പേർ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാർമിള. നടൻമാരും നിർമാതാക്കളും സംവിധായകരുമടക്കമുള്ളവരാണ് മോശമായി പെരുമാറിയതെന്ന് ചാർമിള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്റെ നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള പറഞ്ഞു. തയാറല്ലെന്ന് പറഞ്ഞതോടെ ഒരു ചിത്രത്തിൻ നിന്ന് ഒഴിവാക്കി. കൂടുതൽ പേരുകൾ വെളിപ്പെടുത്താൻ തയാറല്ലെന്നും അവർ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home