മലയാളസിനിമയിൽനിന്ന്‌ 
ദുരനുഭവം: കസ്തൂരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 12:58 AM | 0 min read

തിരുവനന്തപുരം
മലയാളസിനിമ വിട്ടത് ചിലരുടെ മോശം പെരുമാറ്റത്തെതുടർന്നാണെന്ന് തെന്നിന്ത്യൻ നടി കസ്തൂരി. സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറിയെന്നും ഒരു പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും - സ്വകാര്യ ടെലിവിഷൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.

 മലയാളസിനിമാ നടിമാരോട് ബഹുമാനമുണ്ട്‌. അവർ പ്രശ്‌നങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിക്കുന്നു. തമിഴിൽ ഖുഷ്ബു ഉൾപ്പെടെ ആരും പ്രതികരിക്കുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ പാകത്തിയുള്ള തെളിവില്ല. മലയാളസിനിമ എല്ലാത്തിനും തുടക്കമിടുകയാണെന്നും ഇതരഭാഷാ സിനിമാ മേഖലകളിലേക്കും അത് വ്യാപിക്കണമെന്നും കസ്തൂരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home