ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 04:24 PM | 0 min read

തിരുവനന്തപുരം > എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണന് ചുമതല നൽകിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ഇ പി ജയരാജൻ സ്ഥാനം ഒഴിഞ്ഞു.

"ഇ പി ജയരാജന് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മാറ്റത്തിന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇവയെല്ലാം പരി​ഗണിച്ചാണ് തീരുമാനം. ഇ പി ജയരാജന്റെ മാറ്റം സംഘടനാ നടപടിയല്ല, ഇപ്പോഴും പാർടി പ്രധാന ഘടകത്തിൽ അം​ഗമാണെന്നും" എം വി ഗോവിന്ദൻ പറഞ്ഞു.

വെള്ളിയാഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ടി പി രാമകൃഷ്ണന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയുണ്ടായതെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
 



deshabhimani section

Related News

View More
0 comments
Sort by

Home