രാഖി അനുവദിച്ചില്ല ; എൻഎസ്‌എസിനെതിരെ 
ബിജെപി സൈബർ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 10:47 PM | 0 min read


കോട്ടയം
പെരുന്നയിലെ ആസ്ഥാനത്ത്‌ രാഖി കെട്ടൽ അനുവദിച്ചില്ലെന്ന്‌ ആരോപിച്ച്‌ എൻഎസ്‌എസ്സിനും ജനറൽ സെക്രട്ടറിക്കുമെതിരെ ബിജെപി സൈബർ ആക്രമണം. ജനറൽ സെക്രട്ടറി ജി സുകുമാരൻനായരുടെ ചിത്രമടക്കം വച്ചുള്ള പോസ്റ്റിട്ടാണ്‌ ആക്രമണം.

കഴിഞ്ഞ ദിവസമാണ്‌ ആർഎസ്‌എസ്‌ പ്രാന്തിക അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സംഘം എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ അടക്കം രാഖി കെട്ടിക്കാൻ ശ്രമിച്ചത്‌. എന്നാൽ ഇതൊക്കെ ചിലതിന്റെ ചിഹ്നമാണെന്നും എല്ലാ രാഷ്‌ട്രീയപാർടിയിൽപെട്ടവരും എൻഎസ്‌എസ്‌ ആസ്ഥാനത്തടക്കം ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി അദ്ദേഹം ഇവരെ പറഞ്ഞയച്ചു. സംഘം ഓഫീസിന്‌ പുറത്തിറങ്ങി ജീവനക്കാരിൽ ചിലരെ തെറ്റിദ്ധരിപ്പിച്ച്‌ രാഖികെട്ടിച്ചു. ജനറൽ സെക്രട്ടറിയുടെ ഓഫീസിൽനിന്ന്‌ ഇറങ്ങിവന്ന സംഘത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അനുമതിയുണ്ടെന്നാണ്‌ പലരും കരുതിയത്‌. വിവരമറിഞ്ഞ ജനറൽ സെക്രട്ടറി, രാഖി കെട്ടി എൻഎസ്‌എസ്‌ ആസ്ഥാനത്ത്‌ വരരുതെന്ന്‌ നിർദേശിച്ചു. 

ഇതിൽ പ്രകോപിതരായാണ്‌ ബിജെപിക്കാരുടെ സൈബർ ആക്രമണം.  കരയോഗങ്ങളിലും പൊതുയോഗങ്ങളിലും ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും ബിജെപി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. സുകുമാരൻനായർക്കെതിരെ മോശം പദപ്രയോഗങ്ങളുമായുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

"സമൂഹമാധ്യമങ്ങളിൽ എൻഎസ്‌എസിനെതിരെ സംഘപരിവാർ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിലൊന്ന്‌'

 



deshabhimani section

Related News

View More
0 comments
Sort by

Home