പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മാധ്യമ പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 09:56 PM | 0 min read

ഡൽഹി > പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും പതിനെട്ടാമത് അഖിലേന്ത്യാ മാധ്യമ പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സ്ഥാനമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.



ഡൽഹിയിൽ നടന്ന ചടങ്ങിൽ മിഥുൻ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ ശിശുദിനത്തിന് തിരുവനന്തപുരം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. ഭിന്നശേഷിക്കാരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനെ പ്രോൽസാഹിപ്പിക്കുക എന്നതായിരുന്നു വിഷയം. ഗാന്ധിജിയുടെ വേഷമണിഞ്ഞ് ശിശുദിന പരിപാടിയിൽ പങ്കെടുത്ത ഓട്ടിസം ബാധിച്ച വൈഭവ് എന്ന കുട്ടിയുടെ ചിത്രമാണ് തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ ആയിരിക്കെ പകർത്തിയത്.

കോഴിക്കോട് പെരുമണ്ണ മാധവി നിവാസിൽ മിത്രൻ അനില ദമ്പതികളുടെ മകനാണ്. സഹോദരി ഹേന. രണ്ടാം സ്ഥാനം മാത്യഭൂമി ഫോട്ടോഗ്രാഫർമാരായ ബി മുരളീകൃഷ്ണനും അരുൺ കൃഷ്ണനും പങ്കിട്ടു. മൂന്നാം സ്ഥാനം ടൈംസ് ഓഫ് ഇന്ത്യയിലെ എസ് എൽ ശാന്തകുമാറിന് ലഭിച്ചു.

ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന് പുരസ്കാരം ലഭിച്ച ചിത്രം

 










 



deshabhimani section

Related News

View More
0 comments
Sort by

Home