അര്‍ജുന്റെ കുടുബത്തിന് കൈത്താങ്ങുമായി സഹകരണ വകുപ്പ്; ഭാര്യയ്ക്ക് ജോലി നല്‍കി ഉത്തരവായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 03:03 PM | 0 min read

തിരുവനന്തപുരം> കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ കുടുബത്തിന് കൈത്താങ്ങുമായി സഹകരണ വകുപ്പ്. അര്‍ജുനെ അപകടത്തില്‍ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയിരിക്കുകയാണ് സഹകരണ വകുപ്പ്.

ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം നല്‍കുന്നത്.  ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.
 
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്ന്  സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു


 



deshabhimani section

Related News

View More
0 comments
Sort by

Home