ആര്‌ തെറ്റ്‌ ചെയ്‌താലും കർശന നടപടി : ഇ പി ജയരാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 12:41 AM | 0 min read


തിരുവനന്തപുരം
ആര്‌ തെറ്റ്‌ ചെയ്‌താലും കർശന നടപടിയുണ്ടാകുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. രണ്ട്‌ കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ ഗുരുതര പീഡനക്കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മൂന്നാമതായാണ്‌ മറ്റൊരു എംഎൽഎയ്‌ക്കെതിരെ ആരോപണമുണ്ടാകുന്നത്‌. ആദ്യ രണ്ട്‌ എംഎൽഎമാരും രാജിവച്ചാൽ ഇപ്പോൾ ആരോപണം നേരിടുന്നയാളും രാജിവയ്‌ക്കേണ്ടി വരും. ഇതുവരെ ഇടതുപക്ഷ സർക്കാർ ശരിയായ നിലപാടാണ്‌ സ്വീകരിച്ചത്‌. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ മുകേഷിനെതിരെ കേസ്‌ എടുത്തത്‌. തെറ്റ്‌ ചെയ്‌തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഏഴംഗ ഐപിഎസ്‌ സംഘത്തെയാണ്‌ അന്വേഷണത്തിന്‌ സർക്കാർ നിയോഗിച്ചത്‌. അതിൽ നാലുപേർ വനിതകളാണ്‌. മാധ്യമങ്ങൾ സർക്കാരിന്റെ നടപടികയെ പ്രശംസിക്കുകയാണ്‌ വേണ്ടതെന്നും ഇ പി മാധ്യമപ്രവർത്തകരോട്‌  പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home