അമ്മ സംഘടനയിലെ കൂട്ട രാജി ഭീരുത്വം - പാർവതി തിരുവോത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 12:58 PM | 0 min read


കൊച്ചി
ലൈംഗികാരോപണം ഉയർന്നപ്പോൾ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട നടപടി ഭീരുത്വമെന്ന്‌ നടി പാർവതി തിരുവോത്ത്‌. മാധ്യമപ്രവർത്തക ബർഖ ദത്തിന് യൂട്യൂബ്‌ ചാനലിൽ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അംഗങ്ങൾക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ടിയിരുന്ന ‘അമ്മ’ നേതൃത്വം ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്ന്‌ പാർവതി പറഞ്ഞു.

ലൈംഗികാരോപണങ്ങളിൽ അവർ  ഉത്തരവാദിത്വത്തോടെ സംസാരിക്കേണ്ടിയിരുന്നു. സർക്കാരുമായി സഹകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചെറിയ നീക്കമെങ്കിലും അവർക്ക്‌ നടത്താമായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ ‘അമ്മ’യിലേക്ക് തിരികെ കൊണ്ടുവന്നതും ഇതേ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. ലൈംഗികാരോപണങ്ങൾ പുറത്തുവരുന്നതുവരെ അങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്നും ഈ കമ്മിറ്റി പറഞ്ഞു.

ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത് ഞങ്ങളല്ല. എന്നാൽ, ഇതിന്റെയെല്ലാം ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകളാണ്. മുന്നോട്ടുവന്ന സ്ത്രീകളെ   പൂർണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. ‘അമ്മ’ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാം. താനും അതിന്റെ ഭാഗമായിരുന്നു. നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ല. അതുകൊണ്ടുകൂടിയാണ്‌ അവിടെനിന്ന്‌ രാജിവച്ചത്‌. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാമെന്നും- പാർവതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home