ചിന്ത വാരികയുടെ വില വർധിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:43 AM | 0 min read

തിരുവനന്തപുരം> സെപ്‌തംബർ ആറിന്റെ ലക്കംമുതൽ ചിന്ത വാരിക ഒരു ലക്കത്തിന്‌ 20 രൂപയായും വാർഷിക വരിസംഖ്യ 1000 രൂപയായും വർധിപ്പിച്ചതായി ചീഫ് എഡിറ്റർ ഡോ. ടി എം തോമസ് ഐസക് അറിയിച്ചു.

ഒരു ലക്കത്തിന്‌ 15 രൂപയും വാർഷിക വരിസംഖ്യ 700 രൂപയുമായി നിശ്ചയിച്ചത് 2019ൽ ആയിരുന്നു. അതിനുശേഷം കോവിഡ് 19, ഉക്രയ്ൻ– റഷ്യ യുദ്ധം തുടങ്ങി വിവിധ കാരണങ്ങളാൽ അന്താരാഷ്ട്ര വിപണിയിൽ ന്യൂസ് പ്രിന്റിന്റെയും മറ്റും വില ക്രമാതീതമായി വർധിച്ചു. 2022 മുതൽ ചിന്തയുടെ എല്ലാ പേജും മൾട്ടികളറിലാണ് അച്ചടിക്കുന്നത്. ഇതിനും ഭീമമായ തുക അധികം ചെലവാകുന്നുണ്ട്. ഇതുവരെ വില വർധിപ്പിക്കാതിരിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ വില വർധിപ്പിക്കാതിരിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയാണ്. വിലവർധനയോട്‌ വായനക്കാർ സഹകരിക്കണമെന്നും തോമസ്‌ ഐസക്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home