ബുക്ക് ചെയ്തത് 280ൽ അധികം സെപ്‌തംബർ 8ന്‌ ഗുരുവായൂരിൽ റെക്കോഡ് വിവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:25 AM | 0 min read

ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്‌തംബർ 8ന്‌ നടക്കാനിരിക്കുന്നത്‌ റെക്കോഡ് വിവാഹം. 280ൽ അധികം വിവാഹമാണ്‌ ഇതുവരെ ബുക്ക്‌ ചെയ്‌തത്‌.
വിവാഹം കഴിക്കുന്ന ദിവസം വരെ ബുക്ക് ചെയ്യാം എന്നതിനാൽ മുന്നൂറിൽ അധികമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചിങ്ങത്തിലെ അവസാന ഞായറാഴ്ചയായ സെപ്തംബർ 15 തിരുവോണമാണ്‌. കന്നിമാസത്തിൽ വിവാഹം പതിവില്ലാത്തതിനാലാണ്‌ തിരുവോണത്തിന്‌ മുമ്പുള്ള ഞായറാഴ്‌ചയായ സെപ്തംബർ എട്ടിന് ഇത്രയും തിരക്ക്.  ക്ഷേത്രത്തിനു മുന്നിലെ അഞ്ച്‌  മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുക. രാവിലെ അഞ്ചുമുതൽ  താലികെട്ട് ആരംഭിക്കും.  എത്ര വിവാഹം വന്നാലും അവ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.  വി കെ വിജയൻ ദേശാഭിമാനിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home