നടിയിൽനിന്ന്‌ മൊഴിയെടുത്തു നടൻ സിദ്ദിഖിനെതിരെ 
ബലാത്സംഗക്കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 11:34 PM | 0 min read

തിരുവനന്തപുരം> നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ബലാത്സംഗത്തിനു കേസെടുത്തു. 2016ൽ തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ്‌ കേസ്‌. മ്യൂസിയം എസ്ഐ ആശ ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ്‌ സംഘം നടിയുടെ മൊഴി  രേഖപ്പെടുത്തി. മൊഴിയെടുക്കൽ മൂന്നുമണിക്കൂർ നീണ്ടു.  നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. നിള തിയറ്ററിൽ സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോൾ സിദ്ദിഖിനെ കണ്ടെന്നും സിനിമ  ചർച്ചയ്‌ക്ക്‌ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്തെന്നുമാണ്‌ പരാതി. സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചശേഷം, ചൊവ്വാഴ്‌ച സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നടി പരാതി നൽകിയിരുന്നു.

പ്രത്യേകസംഘം അന്വേഷണത്തിനായി പരാതി മ്യൂസിയം പൊലീസിന്‌ കൈമാറുകയായിരുന്നു. നടിയുടെ മൊഴി പ്രത്യേകസംഘം പരിശോധിക്കും.
ലൊക്കേഷനിൽ യുവനടൻ മോശമായി പെരുമാറിയെന്നും നടിയുടെ പരാതിയിലും മൊഴിയെടുക്കും. നടിയുടെ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന്‌ സിദ്ദിഖും പരാതി നൽകിയിട്ടുണ്ട്‌. ഇതുവരെ 18 പരാതികളാണ് ഐജി ഡി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്‌ ലഭിച്ചത്. ലഭിക്കുന്ന പരാതികൾ അതത്‌ സ്റ്റേഷനിലാണ്‌ രജിസ്റ്റർ ചെയ്യുക. അവ പിന്നീട്‌ പ്രത്യേകസംഘത്തിന്‌ കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Home