പുരോഗമന കലാ സാഹിത്യ സംഘം ഷാജി എൻ കരുൺ പ്രസിഡന്റ്‌, 
ഡോ. കെ പി മോഹനൻ ജനറൽ സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 11:23 PM | 0 min read

കണ്ണൂർ>പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുണിനെയും ജനറൽ സെക്രട്ടറിയായി ഡോ. കെ പി മോഹനനെയും കണ്ണൂരിൽ നടന്ന 13ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എം കെ മനോഹരനാണ്‌ സംഘടനാ സെക്രട്ടറി. ട്രഷറർ ടി ആർ അജയൻ.

മറ്റു ഭാരവാഹികൾ: പ്രൊഫ. വി എൻ മുരളി, പ്രൊഫ. എം എം നാരായണൻ, അശോകൻ ചരുവിൽ, കെ ഇ എൻ കുഞ്ഞഹമ്മദ്‌, കമൽ, ടി ഡി രാമകൃഷ്ണൻ, പി ആർ പുഷ്പാവതി, ഇ പി രാജഗോപാലൻ, ഡോ. കെ കെ സുലേഖ, ഡി സുരേഷ്‌കുമാർ (വൈസ് പ്രസിഡന്റുമാർ). ഡോ. സി രാവുണ്ണി, പി എൻ സരസമ്മ, എ ഗോകുലേന്ദ്രൻ, സുജ സൂസൻ ജോർജ്, ജോഷി ഡോൺബോസ്കോ, നാരായണൻ കാവുമ്പായി, ഡോ. എം എ സിദ്ദിഖ്, വി എസ് ബിന്ദു, ജി പി രാമചന്ദ്രൻ, ഡോ. മിനി പ്രസാദ്, ബഷീർ ചുങ്കത്തറ, ഡോ. ജിനേഷ്‌കുമാർ എരമം (സെക്രട്ടറിമാർ).148 പേരടങ്ങിയ സംസ്ഥാന കമ്മിറ്റിയെയും 370 അംഗ സംസ്ഥാന ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home