കലയിലും സാഹിത്യത്തിലും 
ഇടതുപക്ഷബോധം അനിവാര്യം: എം മുകുന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 01:09 AM | 0 min read

കണ്ണൂർ
കലാ, സാഹിത്യ മേഖലയിൽ ഇടതുപക്ഷാശയങ്ങൾ നിലനിൽക്കേണ്ടത്‌ പുരോഗതിക്ക്‌ അനിവാര്യമാണെന്ന്‌ എം മുകുന്ദൻ. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷരാഷ്‌ട്രീയം പ്രസ്ഥാനമെന്നതിലുപരി ഒരുലോകമാണ്‌. മാനവികതയും നൈതികതയും സമത്വവും  സാഹോദര്യവും പ്രകൃതിസ്‌നേഹവുമുള്ള പ്രപഞ്ചമാണത്‌. മുദ്രാവാക്യങ്ങളിൽ ഒതുങ്ങുന്നതല്ല ആശയലോകം. ഇടതുപക്ഷം ശിഥിലമായാൽ  മനുഷ്യജീവിതം അസാധ്യമാണ്‌. രാഷ്‌ട്രീയ–- സാംസ്‌കാരിക ലോകങ്ങൾ ഒത്തുചേർന്നുള്ള പ്രവർത്തനമാണുണ്ടാകേണ്ടത്‌.  

കേരളം മറ്റിടങ്ങളെക്കാൾ പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌. കോവിഡ്‌ കാലത്ത്‌ അമേരിക്കയിൽപോലും മനുഷ്യർ  ഓക്‌സിജൻ കിട്ടാതെ മരിച്ചപ്പോൾ ഇവിടെ അതുണ്ടായില്ല. പ്രബുദ്ധതയും ഫാസിസ്‌റ്റുവിരുദ്ധതയും മാനവികതയുമുള്ള സമൂഹമാണ്‌ നമ്മുടേത്‌.  മനുഷ്യഭാവിയെക്കുറിച്ചുള്ള ചർച്ചകളാണ്‌ നടക്കേണ്ടത്‌. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌ സർഗാത്മകസൃഷ്‌ടി നടത്തുന്ന കാലത്ത്‌ എഴുത്തുകാരൻ എന്തുചെയ്യണമെന്ന ചോദ്യം സ്വയം ഉയർത്തണമെന്നും എം മുകുന്ദൻ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home