"ആടുജീവിത'ത്തിൽ 
അഭിനയിച്ചതിന്‌ മാപ്പുപറഞ്ഞ്‌ ജോർദാൻ നടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 12:55 AM | 0 min read


ജിദ്ദ
‘ആടുജീവിതം’ സിനിമയിൽ അഭിനയിച്ചതിന്‌ സൗദി സമൂഹത്തോട്‌ മാപ്പുപറഞ്ഞ്‌ ജോർദാൻ നടൻ ആകിഫ്‌ നജം. സൗദി സമൂഹത്തിന്റെ ധീരതയും മനുഷ്യത്വം പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ്‌ അഭിനയിച്ചതെന്നും തിരക്കഥ പൂർണമായും വായിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമ പുറത്തിറങ്ങിയശേഷമാണ്‌ സൗദിക്കാരെ മോശമായി ചിത്രീകരിച്ചതായി തോന്നിയത്‌. സൗദി ജനതയോട്‌ മാപ്പുപറയുന്നു’–- നടൻ പ്രസ്താവനയിൽ പറഞ്ഞു. നജീബ് എന്ന കഥാപാത്രത്തെ മരുഭൂമിയില്‍ നിന്നും ഒടുവില്‍ രക്ഷപ്പെടുത്തുന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.‌

അതേസമയം, ആടുജീവിതം മനോഹരമായ സിനിമയാണെന്നും അതിൽ അഭിനയിച്ചതിൽ പശ്ചാത്താപം ഇല്ലെന്നും ഒമാൻ നടൻ താലിബ്‌ അൽബലൂഷി പറഞ്ഞു. കേരളത്തിൽനിന്ന്‌ സൗദിയിൽ എത്തിയ നജീബിന്റെ ക്രൂരനായ സ്പോൺസറായി അഭിനയിച്ച താലിബ്‌ അൽബലൂഷിക്ക്‌ സൗദി അറേബ്യ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home