‘പുനരാലോചിക്കാം, പുനർനിർമ്മിക്കാം’: ഫേസ്‌ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി

കൊച്ചി > ‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി). പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം.– ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പറയുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ രാജിവയ്ക്കുകയായിരുന്നു.
Related News

0 comments