യൂത്ത്‌ ലീഗ്‌ നേതാക്കൾ ദുരിതാശ്വാസതുക തട്ടിയെന്ന്‌ ആരോപണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 09:27 AM | 0 min read

കൽപ്പറ്റ> മുണ്ടക്കൈ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങൾക്കായി യൂത്ത്‌ലീഗ്‌ ജനങ്ങളിൽനിന്നും സമാഹരിച്ച ഒരുലക്ഷം രൂപയിലധികം നേതാക്കൾ തട്ടിയെടുത്തെന്ന്‌ എംഎസ്‌എഫ്‌ മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റും ആർവൈജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി പി ഷൈജൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ  സംസ്‌ക്കാരിക്കുന്നതിനായി യൂത്ത്‌ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ മുനവറലി ശിഹാബ്‌ തങ്ങൾ ജില്ലയിലെ നേതാക്കൾക്കു നൽകിയ തുകയാണ്‌ വെട്ടിച്ചത്‌.

യൂത്ത്‌ലീഗ്‌ സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ജില്ലാ പ്രസിഡന്റ്‌ പി എം നവാസ്‌ എന്നിവർ പണം തട്ടിയെന്ന്‌ ഷൈജൽ ആരോപിച്ചു.  സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ ലീഗ്‌ വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി സി എച്ച്‌ ഫസൽ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയിട്ടുണ്ട്‌. ആവശ്യമെങ്കിൽ പരാതി പുറത്തുവിടും. ദുരന്തമുഖത്ത്‌ മൃതദേഹങ്ങളുടെ സംസ്‌ക്കാരത്തിനായി നൽകിയ തുകയിൽപോലും തട്ടിപ്പുനടത്തിയ യൂത്ത്‌ലീഗ്‌ നേതാക്കൾക്കെതിരെ മുസ്ലീം ലീഗ്‌ നടപടി സ്വീകരിക്കണമെന്നും ഷൈജൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home