സിഐടിയു സന്ദേശം ; അമ്പതാംവാർഷികം സമാപനം സെപ്‌തംബറിൽ കോഴിക്കോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 12:08 AM | 0 min read


തിരുവനന്തപുരം
സിഐടിയു മുഖമാസിക സിഐടിയു സന്ദേശത്തിന്റെ അമ്പതാം വാർഷികത്തിന്റെ സമാപനം "സന്ദേശം അറിവുത്സവം' എന്ന പരിപാടിയോടെ സെപ്‌തംബർ 28, 29 തീയതികളിൽ കോഴിക്കോട് നടക്കും.

അറിവുത്സവത്തിന്റെ ഭാഗമായി "തൊഴിലാളി ജീനിയസ് -2024' നെ തെരഞ്ഞെടുക്കാനുള്ള ഗ്രാൻഡ്‌ ഫിനാലെ സെപ്‌തംബർ 29ന് ഡോ. ജി എസ് പ്രദീപ് നയിക്കും. ലേഖന രചന, കവിതാ രചന, ചെറുകഥാ രചന, പ്രസംഗം, പോസ്റ്റർ ഡിസൈൻ, മുദ്രാവാക്യ രചന, ചലച്ചിത്രഗാന മത്സരം എന്നിങ്ങനെ എട്ട്‌ ഇനത്തിലാണ് കോഴിക്കോട്ടെ വിവിധ വേദികളിലായി 28ന് മത്സരങ്ങൾ നടക്കുക. ഇതിന്‌ മുന്നോടിയായി ജില്ലാതല മത്സരങ്ങൾ 10നകം പൂർത്തീകരിക്കും.

മത്സരിക്കുന്നവർ നിർബന്ധമായും തൊഴിലാളികളായിരിക്കണം. കോഴിക്കോട്   അബ്ദുൾ റഹ്മാൻ ഹാജി മെമ്മോറിയൽ ടൗൺഹാളിലാണ് ജി എസ് പ്രദീപ് നയിക്കുന്ന മത്സരം നടക്കുന്നത്. രാവിലെ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന്‌ നടക്കുന്ന സമ്മാനവിതരണ ചടങ്ങിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്  ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. പ്രശസ്‌ത സിനിമാ നാടക കലാകാരൻ -വി കെ ശ്രീരാമൻ സമ്മാനങ്ങൾ വിതരണംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home