പീഡന ആരോപണത്തിൽപെട്ട കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ചന്ദ്രശേഖരൻ 
സുധാകരന്റെ ഉറ്റ അനുയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 12:02 AM | 0 min read


തിരുവനന്തപുരം
നടി മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ പീഡന ആരോപണത്തിൽപെട്ട കോൺഗ്രസ്‌ നേതാവ്‌ അഡ്വ. വി എസ്‌ ചന്ദ്രശേഖരൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഉറ്റ അനുയായി. ലോയേഴ്‌സ്‌ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും കെപിസിസി നിയമസഹായവേദി അധ്യക്ഷനുമാണിയാൾ. നേരത്തെ പ്രൊഫഷണൽ കോൺഗ്രസിന്റെ ചെയർമാനായി ചന്ദ്രശേഖരനെ കെ സുധാകരൻ നിയമിച്ചത്‌ വിവാദമായിരുന്നു. പ്രൊഫഷണൽ കോൺഗ്രസിന്റെ ദേശീയ ചെയർമാൻ ശശി തരൂർ ഇടപെട്ട്‌ ചന്ദ്രശേഖരന്റെ നിയമനം തടഞ്ഞു. തുടർന്നാണ്‌ സുധാകരൻ പുതിയ സ്ഥാനങ്ങൾ നൽകിയത്‌. കോൺഗ്രസ്‌ സംഘടനയായ ലോക മലയാളി കൗൺസിൽ ഗ്ലോബൽ ലീഗൽ ഫോറത്തിന്റെ ചെയർമാൻ സ്ഥാനവും നൽകി. മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരനുവേണ്ടി ഹാജരായതും ഇദ്ദേഹമാണ്‌.
ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തിയെന്നാണ്‌ നടി മിനു മുനീർ വെളിപ്പെടുത്തിയത്‌. ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്നും മറ്റൊരാളുടെ അടുത്തേക്കാണ്‌ തന്നെ എത്തിച്ചതെന്നും നടി വെളിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home