വിമാനക്കൂലി വർധനവ് നിയന്ത്രിക്കണം; ബിനോയ് വിശ്വം വ്യോമയാനമന്ത്രിക്ക്‌ കത്തയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 04:17 PM | 0 min read

തിരുവനന്തപുരം> ഓണക്കാലത്ത് ജിസിസി രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാനക്കൂലി ക്രമാതീതമായി ഉയർത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് കത്തയച്ചു.

കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ആഘോഷമാണ് ഓണം. പ്രവാസികൾക്ക് കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരാനുള്ള അവസരമാണത്‌. എല്ലാ ഓണക്കാലത്തും എയർലൈൻ കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും.

കേരള നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക്‌ ഇത്തവണയും കുത്തനെ ഉയരുകയാണ്. അമിതമായ ടിക്കറ്റ് നിരക്ക് കാരണം പലരും യാത്ര റദ്ദാക്കാൻ നിർബന്ധിതരാകുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ആഘോഷത്തിന്റെ ചാരുത കെടുത്തുകയാണ്. ഈ വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി എന്ന നിലയിൽ ഇടപെടണമെന്നും വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


 



deshabhimani section

Related News

View More
0 comments
Sort by

Home