"പണത്തിനും അവസരത്തിനും വേണ്ടി ആരോപണമുന്നയിച്ച് പലരും വരും' ; അധിക്ഷേപ പരാമർശവുമായി മണിയൻപിള്ള രാജു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 12:26 PM | 0 min read

തിരുവനന്തപുരം > ആരോപണമുന്നയിക്കുന്നത് അവസരവും പണവും കിട്ടാത്തവരാണെന്ന അധിക്ഷേപ പരാമർശവുമായി നടനും നിർമാതാവുമായ മണിയൻപിള്ള രാജു. വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകുമെന്നും ഇതിന്റെയൊക്കെ പിന്നിൽ പണമാണെന്നുമാണ് മണിയൻ പിള്ള രാജുവിന്റെ വാദം.

ആരോപണങ്ങൾ ഇനിയും ധാരാളം വരും. അതിന്റെയൊക്കെ പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടാകും. ചിലർ അവസരങ്ങൾ ലഭിക്കാത്തവരായിരിക്കും. ചിലർക്ക് പൈസ ആവശ്യമുണ്ടാകും. ഇതിൽ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. തെറ്റ് ചെയ്യാത്ത ആളുകളെയും ചതിയിൽപ്പെടുത്താൻ സാധ്യതയുണ്ട്. കള്ളപ്പരാതികൾ നൽകിയവർക്കെതിരെയും നടപടിയെടുക്കണമെന്നും മണിയൻ പിള്ള രാജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home