സിനിമാ മേഖലയിലെ 
സ്‌ത്രീ വിരുദ്ധത അവസാനിപ്പിക്കും : എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 11:56 PM | 0 min read


ചെങ്ങന്നൂർ
സിനിമാ മേഖലയിലെ സ്‌ത്രീവിരുദ്ധത അവസാനിപ്പിക്കാൻ വേണ്ടെതൊക്കെ ചെയ്യുമെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അബുദാബി ശക്തി പുരസ്‌കാരദാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ തെറ്റായ പ്രവണതയ്‌ക്ക്‌ കൂട്ടുനിൽക്കില്ല. സർക്കാരിനും അതേ നിലപാടാണ്. ആർക്കെതിരെ എന്നത് പ്രശ്നമല്ല. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഇല്ലാത്ത കാര്യങ്ങളല്ല. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ല.

വെളിപ്പെടുത്തലുകൾ വരുമ്പോൾ പലർക്കും രാജിവയ്‌ക്കേണ്ടിവരും. രഞ്‌ജിത്തും സിദ്ദിഖും രാജിവച്ചു. അങ്ങനെയുള്ള കാര്യങ്ങളൊന്നും സർക്കാരിനെയോ സിപിഐ എമ്മിനെയോ ബാധിക്കുന്നവയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ നടപ്പാക്കണമെന്ന് കോടതി പറയുന്നോ അതെല്ലാം നടപ്പാക്കും. റിപ്പോർട്ടിന്റെ മറവിൽ മാധ്യമങ്ങൾ സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്‌–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home