'അമ്മ' സംഘടനക്കെതിരെ പറഞ്ഞാൽ 'പച്ചത്തെറി' പറയുമെന്ന് ധർമജൻ ബോൾ​ഗാട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 05:45 PM | 0 min read

കൊച്ചി> 'അമ്മ സംഘടനക്കെതിരെ പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് ധർമജൻ ബോൾ​ഗാട്ടി. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സി​ദ്ദിഖ് രാജി വെച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ധർമജൻ. അമ്മ സംഘടന ശുദ്ധികലശം നടത്തിയാൽ കേരളം നന്നാവുമോ എന്ന വിചിത്ര ചോദ്യവും ചോദിക്കുന്നുണ്ട് ധർമജൻ.

നിങ്ങൾക്കെന്താണ് വേണ്ടത് 'അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു.

നടിക്കെതിരായ ആക്രമണം പുറത്തുവന്ന സമയത്തും ഇന്നും തന്റെ നിലപാട് കറക്ടാണെന്നും ധർമജൻ പറയുന്നുണ്ട്. അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ജയിലിന് പുറത്ത് നിന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. അതും എന്റെ നിലപാടാണ്. അവിടെ കരയണോ ചിരിക്കണോ എന്നത് എന്റെ തീരുമാനമാണെന്നും ധർമജൻ പറഞ്ഞു.

അവതാരകയോട്‌ 
ആക്രോശിച്ച്‌ ധർമജൻ
നടൻ സിദ്ദിഖ്‌, സംവിധായകൻ രഞ്ജിത്‌ എന്നിവരുടെ രാജി വാർത്തയ്‌ക്കിടെ പ്രതികരണം തേടിയ ചാനൽ അവതാരകയോട്‌ പൊട്ടിത്തെറിച്ച്‌ നടൻ ധർമജൻ ബോൾഗാട്ടി. ‘‘താൻ തന്റെ പണിനോക്ക്‌, കൂടുതലായാൽ ചീത്ത പറയാൻ മടിക്കില്ല’’ എന്നൊക്കെയായിരുന്നു ധർമജന്റെ ആക്രോശം.

‘‘സി​ദ്ദിഖ് രാജിവച്ചത് മാതൃകാപരമായ നടപടിയാണ്‌. സിദ്ദിഖിനെ ജനങ്ങൾ തെരഞ്ഞെടുത്തതല്ല. ആരോപണം ആർക്കെതിരെയും പറയാം. പക്ഷേ, തെളിയിക്കണം. വെറുതെ പറഞ്ഞുപോയിട്ട് കാര്യമില്ല.താരങ്ങൾക്കെതിരെ എന്തെങ്കിലും ഉണ്ടായാൽ അന്വേഷിക്കാൻ പൊലീസും കോടതിയുമുണ്ട്‌. താനാണോ പൊലീസ്‌? താനാണോ കോടതി? ധർമജനോട്‌ ചോദ്യം ചോദിക്കാൻ താൻ ആളായിട്ടില്ല. എനിക്ക്‌ എന്റേതായ നിലപാടുകൾ ഉണ്ട്‌. ഞാൻ അച്ഛനും അമ്മയ്‌ക്കും പിറന്നവനാണ്‌. നിന്റെ പോലെയാണെന്ന്‌ തോന്നുന്നില്ല’’എന്നും ധർമജൻ മാധ്യമപ്രവർത്തകയോട്‌ ആക്രോശിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home