Deshabhimani

ചെ ​ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് ഭാവന; പോസ്റ്റ് വൈറൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 05:19 PM | 0 min read

കൊച്ചി> സമൂഹമാധ്യമത്തിൽ ചർച്ചയായി നടി ഭാവനയുടെ പുതിയ പോസ്റ്റ്. ചെ ഗുവേരയുടെ വാക്കുകളാണ് ഭാവന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'ലോകത്തെവിടെയും ആർക്കെങ്കിലും എതിരെ അനീതി നടന്നാൽ അത് തിരിച്ചറിയാൻ കഴിവുണ്ടാകണം' എന്നായിരുന്നു പോസ്റ്റ്. ചെ ഗുവേരയുടെ ഫോട്ടോ സഹിതമാണ് ഭാവന പോസ്റ്റ് പങ്കുവെച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഭാവന പങ്കുവെച്ച സ്വന്തം ഫോട്ടോയും സമൂഹമാധ്യമം ഏറ്റെടുത്തിരുന്നു. Retrospect (തിരിഞ്ഞുനോട്ടം) എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിരവധിപേരാണ് നടിയെ പിന്തുണച്ചുകൊണ്ട് ചിത്രത്തിന് കമന്റുമായി രം​ഗത്തെത്തിയത്.

 



deshabhimani section

Related News

0 comments
Sort by

Home