ഭാവനയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം > ഇൻസ്ററഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് നടി ഭാവന. Retrospect (തിരിഞ്ഞുനോട്ടം) എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപേരാണ് നടിയെ പിന്തുണച്ചുകൊണ്ട് ചിത്രത്തിന് കമന്റുമായി രംഗത്തെത്തുന്നത്.
"ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചതാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് നമ്മള്‍ ഒരിക്കലും മറക്കരുതെന്ന്' സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പിന്നീട് നടി മഞ്ജു വാര്യരും അതേ പോസ്റ്റ് പങ്കുവെച്ചു.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ആഗസ്റ്റ് 19ന് പുറത്തുവന്നിരുന്നു. ഇതോടെ നിരവധി നടിമാരാണ് സിനിമ മേഖലയിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. നടിമാരുടെ ആരോപണത്തിൽ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും സംവിധായകൻ രഞ്ജിത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.
Related News

0 comments