സിനിമയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സര്‍ക്കാര്‍ ശ്രമം: വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 02:50 PM | 0 min read

തിരുവനന്തപുരം> സിനിമയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. തെറ്റു ചെയ്യുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പരാതി കൊടുക്കുന്നതിന് വനിതാ ശിശു വകുപ്പ് സഹായം നല്‍കും. സര്‍ക്കാരാണ് ഹേമാ കമ്മിറ്റിയെ നിയോഗിച്ചതെന്നും അതിന്‍മേല്‍ നടപടി സ്വീകരിച്ചത് സര്‍ക്കാരാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം നടന്‍ സിദ്ദിഖ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവരുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും അന്വേഷണം വേണമെന്ന് മുകേഷ് പറഞ്ഞു. 'എന്റെ കുടുംബത്തിലും കലാകാരികളുണ്ട്; ഒരു സ്ത്രീകള്‍ക്കും പ്രശ്‌നമില്ലാത്ത തരത്തില്‍ എല്ലാം പുറത്തുവരണം'-മുകേഷ് പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home