ഇതിന്റെയെല്ലാം തുടക്കം അവളുടെ ഇച്ഛാശക്തിയാണെന്ന് മറക്കരുത്: ​ഗീതു മോഹൻദാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 01:58 PM | 0 min read

കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് മറക്കരുതെന്ന് നടി ഗീതു മോഹൻദാസ്. സമൂഹമാധ്യമത്തിലൂടെയാണ് ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ച് നടി രംഗത്തെത്തിയത്.

ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്റ്.

ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്നായിരുന്നു സമൂഹമാധ്യമത്തിൽ കുറിച്ചത്. 'യഥാർത്ഥത്തിൽ ഒരു സ്ത്രീക്ക്  യുദ്ധം ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് മറക്കരുത്' എന്നായിരുന്നു പോസ്റ്റ്.

കാസ്റ്റിങ്ങ് ഡയറക്ടര്‍ ഷനീം സഈദ് തന്റെ ഇന്സ്റ്റാ​ഗ്രാമിൽ കുറിച്ച പോസ്റ്റായിരുന്നു നടിമാർ പങ്കുവച്ചത്. ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ ഗീതു മോഹൻദാസിനെയും മഞ്ജു വാരിയരെയും പിന്തുണച്ചു. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നായിരുന്നു ദീദിയുടെ പ്രതികരണം



deshabhimani section

Related News

View More
0 comments
Sort by

Home