ട്രേഡ്‌ യൂണിയനുകൾക്കെതിരായ കടന്നാക്രമണം ചെറുക്കണം: ബെഫി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 12:23 AM | 0 min read

കൊച്ചി > ഫെഡറൽ ബാങ്കിലെ ട്രേഡ്‌ യൂണിയനുകൾക്കെതിരെ മാനേജ്‌മെന്റ്‌ നടത്തുന്ന കടന്നാക്രമണങ്ങൾ ചെറുക്കണമെന്ന്‌ ഫെഡറൽ ബാങ്ക്‌ സ്റ്റാഫ്‌ യൂണിയൻ (ബെഫി) അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കിൽ സസ്‌പെൻഷനും പിരിച്ചുവിടലും തുടർക്കഥയായി. ഇതിനെതിരെ ഐക്യപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സംഘടനകൾ മുന്നോട്ടുവരണം. ജനകീയ ബാങ്കിങ്‌ സംരക്ഷിക്കുക, ആവശ്യത്തിന്‌ സ്ഥിരം ജീവനക്കാരെ നിയമിക്കുക, കരാർവൽക്കരണം അവസാനിപ്പിക്കുക, സബ്‌ സ്റ്റാഫ്‌ പ്രൊമോഷൻ കാര്യക്ഷമമാക്കുക, സ്ഥലംമാറ്റനയത്തിൽ മാനേജ്‌മെന്റിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കലൂർ ആശീർഭവനിൽ പ്രതിനിധി സമ്മേളനം എ സമ്പത്ത്‌ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ പി വൈ വർഗീസ്‌ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അലി അക്ബർ, ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റ് സദാശിവൻപിള്ള, ഫെഡറൽ ബാങ്ക്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി പി ആർ ഷിമിത്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സി എ സരസൻ, എൻ സനിൽബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാമപ്രസാദ് (പ്രസിഡന്റ്‌), പി എച്ച് വിനീത (ജനറൽ സെക്രട്ടറി), എൻ എൻ ബൈജു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Home